Tuesday, 12 July 2016

അതിമോഹം(poem)

 ഞങ്ങളിരുവർക്കും
മധുവർണ ചെപ്പ്‌ തുറന്നു വിട്ടതെൻ മാനസമൈന
പ്രകൃതിതെൻ വിസ്മയങ്ങൾ കാടിതന്നു എൻ പ്രിയ കളിതൊഴി
മാരിവില്ലിൻ അഴക്‌ കാട്ടി കൊതിപ്പിച്ചു വാനം
തെളിനീരൊഴുക്കി അത്ഭുതപ്പെടുത്തി കാട്ടരുവി
പരസ്പരം വെള്ളം തെറിപ്പിച്ച്‌-
ആനന്ദിച്ചാവെളയിൽ
എവിടെ നിന്നൊ ഒഴുകിവന്നു ഒരു നാദം
നാദത്തിന്റെ ശിൽപ്പിയെ കാണുവാനായി
മുളംകാടുകളിലെക്കു പോയ-
പ്പോൾ കണ്ടതോ
അതുവരെ കാണാത്ത മരംകൊത്തിയെയും
മഴയെ പ്രണയിച്ച മയിൽപെടയെയും
അങ്ങനെ ഒത്തിരി ഒത്തിരി കുസൃതികളാൽ
കാഴ്ചകളാൽ കടന്നുപോയി എൻ ബാല്യം
ഇന്നാ കളിതൊഴി എൻ പ്രിയപത്നിയായി
ജീവിതകടംമ്പകളെറേ താണ്ടി ഞങ്ങൾ
ഓർക്കാൻ ഒത്തിരിയുണ്ട്‌ ഞങ്ങളിരുവർക്കും
ഓർക്കാൻ ഒത്തിരിയുണ്ട്‌ ഞങ്ങളിരുവർക്കും
നിഷ്കളങ്കബാല്യത്തിന്റെയും അനുരാഗവർണങ്ങൾ കൈമാറിയ യ്‌വ്വനത്തിന്റെയും...
പക്ഷേ ഇന്നാപ്രിയതൊഴിയുടെ കൈപിടിച്ച്‌ ഒരിക്കൽ കൂടി ബാല്യരസങ്ങൾ നുകരുവാൻ മോഹം
പക്ഷെ ഇന്നതിനു കാട്ടറെവിടെ
മുളംകാടുകളും മയിൽപെടകള്ളും എങ്ങും കാണ്മ്മാന്നില്ല...
അതിമോഹം...അല്ലാതെന്ത്‌
Comments and Feed backs are welcome:
Contact me at neethusreedhar25@gmail.com

No comments:

Post a Comment