Friday, 15 July 2016

Ninakaayi(For you)

നിനക്കായി ഞാൻ എഴുതാം
പ്രണയത്തിൻ നിറമാർന്ന മഷികൊണ്ട്‌ ഹൃദയതാളുകളിൽ കവിതകളോരോന്നും..
നിനക്കായി ഞാൻ പണിയാം പ്രണയത്തിൻ ശിലകൊണ്ടൊരു കോവിൽ..
അവിടെ നിവേദ്യമായി ഒരുക്കാം
നാണത്തിൻ കുതിർന്ന എൻ പുഞ്ചിരിക്കളോരൊന്നും
നിൻ തിരുമുടിയിൽ ചൂടാനായി ഒരുക്കാം ഞാൻ എൻ അധരപുഷ്പങ്ങൾ ഒരോന്നും
നിൻ വിശപ്പകാറ്റാനായി ഞാൻ ഒരുക്കാം വെണ്ണയും നെയ്യും
നിനക്കു തലചായ്ച്ചുറങ്ങാനായി ഞാൻ ഒരുക്കാം എൻ മടിതട്ട്‌..
എന്തെന്നാൽ നീയില്ലാതെ എനിക്കു ഉയിർ ഇല്ലേല്ലൊ പ്രിയ കൃഷ്ണാ...
Waiting for your feedback:neethusreedhar25@gmail.com

No comments:

Post a Comment