Monday, 27 June 2016

Ormakal

പുതുമഴ പെയ്തൊഴിഞ്ഞ നേരത്ത്‌
മണ്ണിൻ ഗന്ധമാർന്ന ഓർമ്മകൾ എന്നെ തേടി വന്നു
ചിരിപ്പിച്ചും കരയിപ്പിച്ചും വഴക്കുകൂടിയും
വെള്ളം തെറിപ്പിച്ചും നടന്ന മഴക്കാലോർമ്മകൾ
ചക്കപുഴുക്കും കണ്ണിമാങ്ങാച്ചറുകളും
പങ്കുവച്ച വേനലോർമ്മകൾ
ചുക്കുകാപ്പി ഊതി ഊതികുടിച്ച കമ്പിളിച്ചൂടുളള പനിയോർമ്മകൾ
മഴവെള്ള പാച്ചിലിൽ ഒലിച്ചു പോയ ഉറ്റതോഴന്റെ കണ്ണീരു നിറഞ്ഞ മരണത്തിന്റെ ഓർമ്മകൾ
അങ്ങനെ ഒടുവിൽ ഓർമ്മകളുടെ ആ മഹപ്രഹേളികയിൽ ഞാൻ എന്നെതന്നെ തേടിനടന്നു
എന്തെന്നാൽ ഭാവിതലമുറക്ക്‌ ഞാനും ഒരു ഓർമ്മയാണല്ലോ!!!
Waiting for your feedback:neethusreedhar25@gmail.com

No comments:

Post a Comment